Uncategorized

തുല്യതാ കോഴ്‌സുകളിലേക്ക് മാര്‍ച്ച്‌ 15 വരെ അപേക്ഷിക്കാം

“Manju”

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിലേക്കും (2023-24,) ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിലേക്കും (2023-25) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഹയര്‍സെക്കണ്ടറി തുല്യത കോഴ്സില്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് തുല്യതാ പഠനം. ഹയര്‍സെക്കണ്ടറി തുല്യതയ്ക്ക് ഒന്നാം വര്‍ഷം 2600/-രൂപയും, പത്താം തരം തുല്യതയ്ക്ക് 1950/- രൂപയുമാണ് ഫീസ്. പട്ടികജാതി /പട്ടിക വര്‍ഗ്ഗ / ട്രാന്‍സ്ജെന്റര്‍/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ കോഴ്സ് ഫീസ് സൗജന്യമാണ്.

പത്താംതരം തുല്യതയ്ക്ക് ചേരുന്നതിന് കുറഞ്ഞ പ്രായപരിധി 17 വയസ്സും, ഹയര്‍സെക്കണ്ടറി തുല്യതയ്ക്ക് 22 വയസ്സുമാണ്. പത്താം തരം പ്രവേശനത്തിന് ഏഴാം ക്ലാസ്സും, ഹയര്‍സെക്കണ്ടറിക്ക് പത്താം തരംവും വിജയിച്ചിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നടത്തുന്ന സമ്ബര്‍ക്ക പഠന ക്ലാസ്സുകളില്‍ പങ്കെടുത്ത് പഠനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷയും ഹയര്‍സെക്കണ്ടറി ബോര്‍ഡ് നടത്തുന്ന ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയും എഴുതാം. വിജയിക്കുന്നവര്‍ക്ക് പി.എസ്.സി. അംഗീകരിക്കുന്ന തുടര്‍ പഠനത്തിന് അര്‍ഹതയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

കുടുംശ്രീ, ആശാവര്‍ക്കര്‍, തൊഴിലുറപ്പ്, തുടങ്ങിയ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കും അവസരം പ്രയോജനപ്പെടുത്താം. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിന് സ്കോളര്‍ഷിപ്പ് അനുവദിക്കും. പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യത കോഴ്സിന് പുറമേ സാക്ഷരത, നാലാംതരം, ഏഴാംതരം കോഴ്സുകളിലേക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സാക്ഷരതാ പ്രേരക്മാര്‍ വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. www.literacymissionkerala.org എന്ന സൈറ്റില്‍ നിന്നും ഫീസ് അടക്കാനുള്ള ചെലാന്‍ ഡൗണ്‍ലോഡ് ചെയ്ത് തുക എസ്.ബി. ഐ ബാങ്കില്‍ അടച്ച ശേഷം kslma.keltron.in എന്ന സൈറ്റിലൂടെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. പ്രിന്റ ഔട്ട് ചെലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലോ, തദ്ദേശ സ്വയംഭരണസ്ഥപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വികസന/തുടര്‍വിദ്യാകേന്ദ്രങ്ങളിലോ ഹാജരാക്കി രജിസ്ട്രേഷന്‍ അപ്രൂവല്‍ നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952370053

Related Articles

Back to top button