ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂളില്‍ 2023-24 അക്കാദമിക് വര്‍ഷത്തേക്കുള്ള സ്കൂള്‍ ലീഡേഴ്സ് ചുമതലേയൽക്കുന്ന ചടങ്ങില്‍ മുന്‍ ഡി.ജി. പി. ഡോ.ബി. സന്ധ്യ ഐ.പി. എസ് മുഖ്യാതിഥിയായി. ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ ജനനി ദിവ്യ ജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാന തപസ്വിനി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് ബോയ്, ഹെഡ് ഗേൾ, ഡെപ്യൂട്ടി ഹെഡ് ബോയ്, ഡെപ്യൂട്ടി ഹെഡ് ഗേൾ, ആർട്ട്സ് ക്യാപ്റ്റൻ, സ്പോർട്സ് ക്യാപ്റ്റൻ, മാഗസിൻ എഡിറ്റർ, ഹൗസ് ക്യാപ്റ്റൻ, ഹൗസ് വൈസ് ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ അവരവരുടെ പദവികൾ ഏറ്റെടുത്തു. ശാന്തിഗിരി വിദ്യാഭവൻ അധ്യാപിക ശ്രീമതി സൗദാമിനി ചടങ്ങിൽ നന്ദി പറഞ്ഞു.
Related Articles
Check Also
Close
-
അതിഥിതൊഴിലാളികളുടെ യാത്ര: പോലീസ് ക്രമീകരണങ്ങള്ഏര്പ്പെടുത്തിMay 1, 2020 6:14 PM