IndiaLatest

സോഷ്യല്‍ മീഡിയയില്‍ വിരാട് കോഹ്ലിയ്ക്ക് റെക്കോര്‍ഡ്

“Manju”

മുംബൈ : സോഷ്യല്‍ മീഡിയയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കോഹ്ലി നേടിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഈ അപൂര്‍വ്വ നേട്ടത്തിന് നന്ദി അറിയിച്ചുകൊണ്ട് കോഹ്ലി ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി രേഖപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചു.

കോഹ്ലിക്ക് ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്‌സും, ട്വിറ്ററില്‍ 48 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോകത്തെ മൂന്നാമത്തെ താരവും കോഹ്ലിയാണ്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസിയുമാണ് കോഹ്ലിക്ക് മുന്നിലുള്ളത്. 45 കോടി ഫോളോവേഴ്‌സാണ് റൊണാള്‍ഡോയ്‌ക്കുള്ളത്. 33.3 കോടി ഫോളോവേഴ്‌സ് മെസ്സിക്കുമുണ്ട്.

Related Articles

Back to top button