Uncategorized

ഇന്ത്യാ-പാക് ; വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായി മൂന്നാം വര്‍ഷത്തിലേയ്ക്ക്

“Manju”

 

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സമാധാനം കാത്തുസൂക്ഷിച്ച്‌ ഇന്ത്യാപാക് സൈന്യം. നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഇന്ന് വിജയകരമായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രം പരിശോധിക്കുമ്ബോള്‍ ഇത്രയും നീണ്ട കാലം അതിര്‍ത്തി ശാന്തമായി തുടര്‍ന്നത് അപൂര്‍വ്വ സാഹചര്യമായാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും വെടിനിര്‍ത്തല്‍ കര്‍ശനമായി തന്നെ നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തമാസിക്കുന്നവര്‍ക്കും അതൊരു വലിയ അനുഗ്രഹമായി മാറി. കഴിഞ്ഞ കാലങ്ങളില്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്തിരുന്ന വെടിവെയ്പ്പിലും ഷെല്ലാക്രമണങ്ങളിലും സൈനികരെ പോലെ തന്നെ പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ജമ്മു കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പില്‍ ഇരുഭാഗത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൈന്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് മൂലം അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടായതായാണ് പ്രദേശവാസികളടക്കം സാക്ഷ്യപ്പെടുത്തുന്നത്. 2020-ല്‍ 5,000 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പുകളോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശവാസികള്‍ക്ക് അടക്കം ഇത്തരം സംഭവങ്ങളില്‍ അംഗഭംഗവും മരണവും സംഭവിക്കുകയും വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഏതൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്ഥാന്‍ സൈന്യവും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇതിന് വിഘാതം സംഭവിക്കുന്ന തരത്തില്‍ മൂന്ന് ചെറിയ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിള്ളൂവെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. എന്നാല്‍ അതിര്‍ത്തി വഴി ആയുധങ്ങളും മയക്കുമരുന്നുകളും ഡ്രോണുകള്‍ വഴി കടത്തുന്ന സംഭവങ്ങളില്‍ വര്‍ദ്ധനവുണ്ടായതായും സൈന്യം വ്യക്തമാക്കി.

Related Articles

Back to top button