Uncategorized

ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം ജോലി

“Manju”

ന്യൂഡല്‍ഹി: ആഴ്ചയില്‍ 5 പ്രവൃത്തി ദിവസമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം പരിഗണിക്കാനൊരുങ്ങി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ). അതേസമയം, പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുമ്പോള്‍ നഷ്ടമാകുന്ന സമയം നികത്താന്‍ ഓരോ ദിവസവും 50 മിനിറ്റ് കൂടുതലായി ജോലി സമയം ഉയര്‍ത്തിയേക്കാം.

ഇതുമായി ബന്ധപ്പെട്ട് ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രവൃത്തി ദിവസം അഞ്ചാക്കാനുള്ള നിര്‍ദ്ദേശത്തോട് അസോസിയേഷന്‍ തത്വത്തില്‍ യോജിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ടിലെ സെക്ഷന്‍ 25 പ്രകാരം എല്ലാ ശനിയാഴ്ചയും സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍ പറഞ്ഞു. നിലവില്‍ ബാങ്ക് ജീവനക്കാര്‍ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ജോലി ചെയ്യുന്നത്.

Related Articles

Back to top button