Uncategorized

ലാബുകളിലുള്ള രോഗാണുക്കളെ നശിപ്പിക്കണം, പുറത്തുവിടരുത് : യുക്രെയിനോട് ലോകാരോഗ്യ സംഘടന

“Manju”

ന്യൂയോര്‍ക്ക് : ലബോറട്ടറികളില്‍ സൂക്ഷിച്ചിരിക്കുന്ന അപകടകാരികളായ രോഗാണുക്കളെ നശിപ്പിക്കണമെന്ന് യുക്രെയിനോട് നിര്‍ദ്ദേശിച്ച്‌ ലോകാരോഗ്യ സംഘടന.
റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ലാബുകളുടെ സുരക്ഷിതത്വം അപകടത്തിലാണെന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്‌.ഒയുടെ മുന്നറിയിപ്പ്.
ലാബുകള്‍ തകര്‍ന്ന് രോഗകാരികളായ വൈറസുകളും ബാക്ടീരിയകളും പുറത്തുവരുന്നത് വന്‍ ദുരന്തത്തിന് ഇടയാക്കാം. ലാബുകളില്‍ ഇത്തരം സൂഷ്മജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച നടപടികളില്‍ വര്‍ഷങ്ങളായി യുക്രെയിനും ലോകാരോഗ്യ സംഘടനയും പരസ്പരം സഹകരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യുക്രെയിന്‍ ആരോഗ്യ മന്ത്രാലയത്തോടും അനുബന്ധ സ്ഥാപനങ്ങളോടുമുള്ള ഡബ്ല്യു.എച്ച്‌.ഒയുടെ നിര്‍ദ്ദേശം. അതേ സമയം, ഈ നിര്‍ദ്ദേശം എപ്പോള്‍ നല്‍കിയെന്ന് വ്യക്തമല്ല.
യുക്രെയിനിലെ ലാബുകളില്‍ സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെ സംബന്ധിച്ചും അവയുടെ തീവ്രതയെ പറ്റിയും ഡബ്ല്യു.എച്ച്‌.ഒ പ്രതികരിച്ചിട്ടില്ല. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന പലതരത്തിലെ രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് യുക്രെയിന്‍ ലാബുകളില്‍ നടക്കുന്നത്.
ഡബ്ല്യു.എച്ച്‌.ഒ, യൂറോപ്യന്‍ രാജ്യങ്ങള്‍,​ യു.എസ് എന്നിവയുടെ പിന്തുണ യുക്രെയിന്റെ ഈ ഗവേഷണങ്ങള്‍ക്കുണ്ട്. അതേ സമയം, യുക്രെയിനിലെ ലാബുകളില്‍ യു.എസിന്റെ പിന്തുണയോടെ ജൈവായുധ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍, യുക്രെയിനും യു.എസും ഇത് നിഷേധിച്ചു.

Related Articles

Back to top button