Uncategorized

വിസ പിഴ ഒഴിവാക്കാന്‍ ക്യാമ്പ്; ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

“Manju”

ദുബൈ: വിസ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്‍.എഫ്.എ) സംഘടിപ്പിച്ച ക്യാമ്പിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍.ദേര സിറ്റി സെന്‍ററില്‍ നടന്ന ക്യാമ്പിലേക്കാണ് മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ എത്തിയത്. അതേസമയം, ക്യാമ്പിന്റെ ഒന്നാം ഘട്ടം അവസാനിച്ചതായും അടുത്ത ഘട്ടം സംബന്ധിച്ച തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്നും ജി.ഡി.ആര്‍.എഫ്.എ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ, 25 മുതല്‍ 27 വരെ ക്യാമ്പുണ്ടായിരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പുതിയ നിര്‍ദേശം അനുസരിച്ച്‌ 26, 27 തീയതികളിലെ ക്യാമ്ബിന് പകരം മറ്റൊരു ദിവസമായിരിക്കും നടത്തുക.
രാവിലെ മുതല്‍ ദേര സിറ്റി സെന്‍ററിലേക്ക് പ്രവാസികളുടെ പ്രവാഹമായിരുന്നു. ഒരാഴ്ച വിസ പിഴയുള്ളവര്‍ മുതല്‍ വര്‍ഷങ്ങളായി പിഴയുള്ളവര്‍വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിവിധ എമിറേറ്റുകളില്‍നിന്നടക്കം ആളുകള്‍ എത്തി. 10 വര്‍ഷം ഓവര്‍സ്റ്റേ പിഴയുള്ളവര്‍ക്കും പരിഹാരമുണ്ടെന്ന് ജി.ഡി.ആര്‍.എഫ്.എ ക്ലയന്‍റ് ഹാപ്പിനസ് ഡിപാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ സാലിം ബിന്‍ അലി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനധികൃത താമസക്കാരടക്കം ഇവിടേക്ക് എത്തിയത്.
എന്നാല്‍, പൊതുമാപ്പ് നല്‍കുന്നുവെന്ന തെറ്റിദ്ധാരണയിലാണ് പലരും എത്തിയത്. പൊതുമാപ്പോ പിഴ എഴുതിത്തള്ളലോ അല്ല ജി.ഡി.ആര്‍.എഫ്.എ ലക്ഷ്യമിടുന്നത്. വിസ സംബന്ധമായ പ്രശ്ന പരിഹാരങ്ങള്‍ക്കുള്ള വഴി പറഞ്ഞുകൊടുക്കലാണ് ലക്ഷ്യം.

Related Articles

Back to top button