Uncategorized

വഞ്ചീശമംഗളം പാടി ജ്യോതികല, ആദരിച്ച്‌ മുഖ്യമന്ത്രി

“Manju”

 

തിരുവനന്തപുരം: ‘ വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം‘ –കണ്ണടച്ച്‌ കൈകൂപ്പി ജ്യോതികല വഞ്ചീശമംഗളം ആലപിക്കുമ്പോള്‍ ഒരുകാലത്ത് തിരുവിതാംകൂറിന്റെ ദേശീയ ഗാനമായിരുന്ന പാട്ട് ചെന്നൈയില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടിയാണ് പാടുന്നതെന്ന് സദസിലിരുന്നവര്‍ക്ക് പോലും മനസിലായിരുന്നില്ല.

മലയാളികള്‍, പ്രത്യേകിച്ച്‌ തിരുവനന്തപുരത്തുകാര്‍ തന്നെ മറന്നുപോയ വഞ്ചീശമംഗളം ഭിന്നശേഷി കുട്ടികളുടെ ദേശീയ കലോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ ഈശ്വരപ്രാര്‍ത്ഥനയായാണ് ജ്യോതികല ആലപിച്ചത്. 1947 വരെ തിരുവിതാംകൂറിന്റെ ദേശീയഗാനമായിരുന്നു വഞ്ചീശമംഗളം. ജന്മനാ കാഴ്‌ചശക്തിയില്ലാത്ത ജ്യോതികല സംഗീതത്തെ ജീവനെപ്പോലെ സ്നേഹിക്കുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ഈ 22കാരി.

തമിഴ് എഴുത്തുകാരി നിവേദിതയാണ് ഈ ഗാനം ആലപിക്കാന്‍ ജ്യോതികലയോട് നിര്‍ദ്ദേശിച്ചത്. ഒരാഴ്‌ച കൊണ്ട് പാട്ട് ഹൃദിസ്ഥമാക്കുകയായിരുന്നു. 1938ല്‍ കൊളംബിയ ഗ്രാമഫോണ്‍ കമ്ബനി റെക്കാഡ് ചെയ്‌ത ഗാനം ആലപിച്ചത് കമല ശ്രീനിവാസനെന്ന ഗായികയാണ്. അടുത്തിടെ ഒരു ചടങ്ങില്‍ വച്ച്‌ അവരുടെ മകളെ കണ്ടതും അമ്മയുടെ പാട്ടിനെക്കുറിച്ച്‌ സംസാരിച്ചതും ജ്യോതികല പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ജ്യോതികലയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാടയണിയിച്ചു.

Related Articles

Back to top button