Uncategorized

ഒഡീഷ്യയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

“Manju”

ഭുവനേശ്വര്‍: ഒഡീഷ്യയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. കിയോഞ്ജര്‍, മയൂര്‍ഭഞ്ച്, ഡിയോഗ്ര എന്നീ ജില്ലകളില്‍ നിന്നാണ് സ്വര്‍ണനിക്ഷേപം കണ്ടെത്തിയത്. സംസ്ഥാനത്തെ ഖനനവകുപ്പ് മന്ത്രി പ്രഫുല്ല മാല്ലികാണ് നിയമസഭയില്‍ സംസ്ഥാനത്ത് സ്വര്‍ണനിക്ഷേപമുള്ളതായി അറിയിച്ചത്.

ഡയറക്ടറേറ്റ് ഓഫ് മൈന്‍സും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ സര്‍വേകളിലാണ് സംസ്ഥാനത്ത് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ധങ്കനാലില്‍ എംഎല്‍എ സുധീര്‍കുമാര്‍ സമാല്‍ സ്വര്‍ണനിക്ഷേപത്തെ കുറിച്ച്‌ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി സ്വര്‍ണ നിക്ഷേപത്തെക്കുറിച്ച്‌ മറുപടി നല്‍കിയത്.

മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയിരിക്കുന്നത്. കിയോഞ്ജഹാര്‍, മയൂര്‍ഭഞ്ച് ജില്ലകളിലെ നാല് മേഖലകളിലും ഡിയോഗ്രഹ ജില്ലയിലെ ഒരു സ്ഥലത്തുമാണ് നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്

Related Articles

Back to top button