Uncategorized

കാസര്‍ഗോഡ് അഭയം വൃദ്ധസദനത്തിലും വൃന്ദാവനം ബാലസദനത്തിലും സ്നേഹത്തിന്റെ പാഥേയം

“Manju”

കാസര്‍ഗോഡ് : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയായ ‘സ്നേഹത്തിന്റെ പാഥേയം’ എന്ന സാന്ത്വന പദ്ധതി പൂജിതപീഠ സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിലും. ശാന്തിഗിരി ആശ്രമം കാസര്‍ഗോഡ് ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വിയുടെ അനുവാദത്തോടെ കാസർഗോഡ് ജില്ലയിലെ മാതൃ മണ്ഡലം പ്രവര്‍ത്തകര്‍ ഏച്ചിക്കാനത്തുള്ള അഭയം വൃദ്ധ ആശ്രമത്തിലും വൃന്ദാവനം ബാലസദനത്തിലും നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു. കറി പൗഡർ,സോപ്പ്, പലഹാരങ്ങൾ എന്നിവ ഞായറാഴ്ച (19 /2/2023) കൈമാറി. കൂടാതെ നിർദ്ധനായ ഒരു സ്ത്രീക്ക് ചികിത്സാർത്ഥം സാമ്പത്തിക സഹായവും നല്‍കി.

Related Articles

Back to top button