Uncategorized

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകിയ ഡോ. മഹാദേവന്‍ അന്തരിച്ചു

“Manju”

തൃശൂര്‍: അനേകം കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയിലൂടെ സാന്ത്വനമേകിയ ഡോ. ആര്‍ മഹാദേവന്‍ കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് അന്തരിച്ചു.  തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയുടെ മുന്‍ സൂപ്രണ്ടും ഓങ്കോളജി വിഭാഗം മേധാവിയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗത്തില്‍ ജോലി ചെയ്തു വരുമ്ബോഴാണ് ഡോ. മഹാദേവന്‍ കാന്‍സര്‍ രോഗബാധിതനാകുന്നത്. ആറുമാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ 11ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

Related Articles

Back to top button