Uncategorized

പനച്ചമൂട് ജും ആ മസ്ജിദിന്റെ ഉദ്ഘാടനത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു.

“Manju”
പനച്ചമൂട് ജുമാ മസ്ജിദ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത സദസ്സ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെക്കേയറ്റത്തുള്ള പനച്ചമൂട് ജമാ അത്തിന്റെ പരിധിയിലുള്ള ഈ ജും ആ മസ്ജിദ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് തുറന്ന് നല്‍കുന്ന ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആശംസാപ്രഭാഷണംനടത്തി. മസ്ജിദ് പുനര്‍ നിര്‍മ്മാണകമ്മിറ്റി ചെയര്‍മാൻ ബി.എം.ഷെരീഫ് ഹാജി അദ്ധ്യക്ഷനായിരുന്നു. പനച്ചമൂട് ഠൗൺ ജുമാ മസ്ജിദ് ഇമാം ജനാബ് അന്‍സാരി അല്‍ അബാറാരി ഖിറാ അത്ത് ചെയ്തു. സെക്രട്ടറി ദസ്തഗീര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ശശിതരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ., മോണ്‍ ഡോ.കെ. വിന്‍സന്റ് ജെ പീറ്റര്‍, അബ്ദുള്‍ ശുക്കൂര്‍ മൗലവി, അല്‍ഹാദ് ആബീജ് മൗലവി എന്നിവര്‍ ആശംസയര്‍പ്പിദക്ഷിണ കേരള ജമാഅത്ത് ഉല്‍ ജനറല്‍ സെക്രട്ടറി അല്‍ ഉസ്താദ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പുതുക്കിപണിത ജുമാ മസ്ജിദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം. ഷൗക്കത്തലി ആമുഖപ്രസംഗവും, എ.ഷിഹാബുദ്ദീന്‍ റിപ്പോര്‍ട്ടവതരണവും നടത്തി.

ദക്ഷിണ കേരള ജമാ അത്ത് ഉല്‍ ജനറല്‍ സെക്രട്ടറിയും മുൻ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അല്‍ ഉസ്താദ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയോടൊപ്പം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

 

Related Articles

Back to top button