Uncategorized

ബജറ്റ് പ്രഖ്യാപനം ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനങ്ങളിലേക്ക്

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെത്തും. രാജ്യവ്യാപകമായി ഫെബ്രുവരി പന്ത്രണ്ട് വരെയാണ് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണ പരിപാടികളില്‍ ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചുംകേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വിശദീകരിക്കും.

കേരളത്തില്‍ കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡിയാണ്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍ കര്‍ണാടകയിലും, രാജീവ് ചന്ദ്രശേഖര്‍ തമിഴ്‌നാട്ടിലും പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Check Also
Close
Back to top button