Uncategorized

വ്യാഴം – ശുക്രന്‍ -ചന്ദ്രന്‍ സമാഗമം

“Manju”

ന്യൂഡല്‍ഹി: ആകാശത്ത് കുറച്ചു ദിവസങ്ങളായി അപൂര്‍വ ഗ്രഹസംഗമത്തിന്റെ പ്രകാശപൂരമാണ്. ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ വ്യാഴവും ശുക്രനും പിന്നെ ചന്ദ്രനും അടുത്തടുത്ത് വന്നതിന്റെ തിളക്കം. വ്യാഴവും ശുക്രനും തൊട്ടടുത്തെത്തിയ അപൂര്‍വ ആകാശക്കാഴ്ചയ്‌ക്ക് ഇന്നലെ ലോകം സാക്ഷിയായി. ഇന്നലെയും ഇന്നുമായി ശുക്രന്‍വ്യാഴം സമാഗമം സംഭവിക്കുമെന്നാണ് ശാസ്ത്ര‌ജ്ഞര്‍ അറിയിച്ചിരുന്നത്. രണ്ട് ഗ്രഹങ്ങളും നഗ്നനേത്രങ്ങള്‍ക്ക് കാണാനായി. ഗ്രഹങ്ങള്‍ തമ്മില്‍ 400 മൈല്‍ അകലമുണ്ടെങ്കിലും നാം നോക്കുമ്പോള്‍ ചെറു വിരലിന്റെ വീതിയേക്കാള്‍ ചെറുതായിരിക്കും അകലം. കാലാവസ്ഥ അനുകൂലമെങ്കില്‍ വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെയും കാണാം. ശുക്രനും വ്യാഴവും ചന്ദ്രന്റെ അടുത്ത് പ്രകാശിക്കുന്ന ദൃശ്യങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ മൊത്തം ചന്ദ്രനുമായി നേര്‍രേഖയിലായിരുന്ന വ്യാഴവും ശുക്രനും പരസ്പരം അടുക്കുകയായിരുന്നു.                                                                                 

ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിയോടെ വ്യാഴത്തിനടുത്തേക്ക് ശുക്രന്‍ നീങ്ങിത്തുടങ്ങും. സൂര്യാസ്തമയത്തിന് ശേഷം ഇവ അടുത്തടുത്ത് തിളങ്ങി നില്‍ക്കും. ഇന്നും ഇത് ദൃശ്യമായേക്കാം. ഗ്രഹങ്ങള്‍ ഏകദേശം ഒരേ പ്രതലത്തിലാണ് ഭ്രമണം ചെയ്യുന്നത്. ഭ്രമണം ചെയ്തുവരുമ്പോള്‍ ഇവ അടുത്തടുത്ത് വരും. നാളെ മുതല്‍ രണ്ട് ഗ്രഹങ്ങളും അകന്നകന്നു പോവും

ചന്ദ്രന്‍ ഭൂമിയുടെയും ശുക്രന്റെയും ഇടയിലൂടെ കടന്നു പോകുന്ന ആകാശക്കാഴ്ചയും ഈ മാസം ഉണ്ടാകും. മാര്‍ച്ച്‌ 5ന് 98ശതമാനവും തിളങ്ങുന്ന അപൂര്‍ണ ചന്ദ്രന്‍ (ഗിബ്ബസ് മൂണ്‍ ) ലിയോ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള റെഗുലസ് എന്ന കുള്ളന്‍ നക്ഷത്രത്തിന് സമീപം ദൃശ്യമാകും. റെഗുലസ് നക്ഷത്രത്തെ ചുറ്റുന്ന വാല്‍ നക്ഷത്രം ഡെനെബോളയെയും ഈ സമയം കാണാന്‍ കഴിഞ്ഞേക്കും. സെക്കന്‍ഡില്‍ 143 മൈല്‍ വേഗതയിലാണ് റെഗുലസ് നക്ഷത്രം കറങ്ങുന്നത്. സൂര്യനേക്കാള്‍ ഇരുപത് മടങ്ങ് വേഗത. ഉഗ്ര താപത്തോടെ ജ്വലിക്കുന്നതിനാല്‍ തിളക്കം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം. മാത്രമല്ല ഭൂമിയില്‍ നിന്ന് 77 പ്രകാശവര്‍ഷം മാത്രമാണ് ഇതിന്റെ അകലം.

Related Articles

Back to top button