Uncategorized

ഭക്ഷ്യവിഷബാധ ; നൂറിലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

“Manju”

ബംഗളൂരു: കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നൂറിലധികം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലെ ശക്തിനഗറിലുള്ള സ്വകാര്യ ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച137 നഴ്‌സിംഗ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം.

വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളെ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളും അപകടനില തരണം ചെയ്തതായി ജില്ലാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡോ.അശോക് അറിയിച്ചു.

 

Related Articles

Back to top button