Uncategorized

വിദ്യാര്‍ഥി കണ്‍സഷനില്‍ പിന്നോട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി

“Manju”

തിരുവനന്തപുരം: പ്രതിഷേധം ശക്തമാകുമ്പോഴും വിദ്യാര്‍ഥി യാത്ര കണ്‍സഷനില്‍ വരുത്തിയ നിയന്ത്രണങ്ങളില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്ന് കെ.എസ്.ആര്‍.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്ഥാപനത്തിന് ഇത്തരമൊരു നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് മാനേജ്മെന്‍റ് നിലപാട്. വിവിധ യാത്രസൗജന്യങ്ങളുടെ വകയില്‍ 2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ തുക സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രതിമാസം നല്‍കുന്നത് 28.5 കോടി രൂപയുടെ സൗജന്യ യാത്രയാണ്. ഇതില്‍ 14 കോടി രൂപയോളം വിദ്യാര്‍ഥികള്‍ക്കുള്ളതാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി യാത്ര സൗജന്യമാക്കി പ്രഖ്യാപനം നടത്തിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍മുതല്‍ വിദ്യാര്‍ഥി യാത്രസൗജന്യം നിയന്ത്രിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്നുണ്ട്. കണ്‍സഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം.

Related Articles

Back to top button