Uncategorized

സപ്താഹങ്ങള്‍’ നാടിന്റെ പുരോഗമനത്തില്‍ വഹിക്കുന്ന പങ്ക് സുപ്രധാനം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

“Manju”

തിരുവനന്തപുരം : സപ്താഹങ്ങള്‍ നാടിന്റെ പരിണാമകര്‍മ്മത്തിനാധാരമായ പുണ്യമാണ് എന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. യജ്ഞം ഒരു സ്ഥലത്ത് നടക്കുമ്പോള്‍ അവിടെ പങ്കെടുക്കുന്നവര്‍ക്ക് മാത്രമല്ല ആ പ്രകൃതിയിലും അതിന്റെ ഫലം ഉണ്ടാകുന്നതായും സ്വാമി അഭിപ്രായപ്പെട്ടു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാിരുന്നു. സ്വാമി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രസംരക്ഷണ സമിതിയും സംയുക്തമായിട്ടാണ് ജൂലൈ 3 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന സപ്താഹ യജ്ഞവും അനുബന്ധപരിപാടികളും സംഘടിപ്പിച്ചത്. സി.പിഐ.(എം.)നേമം മണ്ഡലം സെക്രട്ടറി കാലടി ജയൻ ‍ മുഖ്യാതിഥിയായിരുന്നു. പള്ളിക്കല്‍ സുനില്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Related Articles

Back to top button