Uncategorized

നൂറിലധികം വിമാനങ്ങള്‍ വാങ്ങാന്‍ ആകാശ എയര്‍

“Manju”

ഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങള്‍ വാങ്ങാന്‍ ആകാശ എയര്‍. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍‌ജുന്‍‌വാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയര്‍ രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈനാണ്.

‘വര്‍ഷാവസാനത്തോടെ ഞങ്ങള്‍ വിമാനങ്ങള്‍ക്കായി വലിയ ഓര്‍ഡര്‍ നല്‍കും, എന്നാല്‍ അതെത്രയായിരിക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല’ എന്ന് ആകാശ എയറിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു.

എയര്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാര്‍ എയര്‍ബസിനും ബോയിങ്ങിനും നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് ആകാശ എയറിന്റെ പ്രഖ്യാപനം. ചെലവ് കുറഞ്ഞ എയര്‍ലൈനായ ആകാശ എയര്‍, പുതിയ ഫ്ലൈറ്റുകള്‍ക്കായി 300-ലധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ആകാശ എയറിന് 3,500 പൈലറ്റുമാരെങ്കിലും വേണ്ടിവരുമെന്ന വിനയ് ദുബെ പറഞ്ഞു. 2023-ഓടെ അന്താരാഷ്‌ട്ര തലത്തിലേക്ക് കടക്കാനാണ് ആകാശ എയര്‍ പദ്ധതിയിടുന്നതെന്നും ബംഗളൂരുവില്‍ ഒരു ലേണിംഗ് അക്കാദമി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും വിനയ് ദുബെ വ്യക്തമാക്കി.

ആകാശ എയര്‍ ഇതിനകം തന്നെ പുതിയ 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം ഇതിനകം എത്തിയതായാണ് റിപ്പോര്‍ട്ട് . രാജ്യത്ത് അതിവേഗം വളരുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് ആകാശ എയര്‍. എയര്‍ലൈനില്‍ നിലവില്‍ 2,000 ജീവനക്കാരുണ്ട്, അതായത് ഒരു വിമാനത്തില്‍ ഏകദേശം 100-110 ജീവനക്കാര്‍. അടുത്ത 12 മാസത്തിനുള്ളില്‍ 300 പൈലറ്റുമാരെ ഉള്‍പ്പെടുത്തുമെന്ന് ദുബെ പറഞ്ഞു.

ഇന്ത്യയിലെ വിമാനക്കമ്പനികള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ‘ആഭ്യന്തര ട്രാഫിക്കില്‍ പ്രതിവര്‍ഷം 48.9 ശതമാനം വര്‍ദ്ധനവ്’ ഉണ്ടായതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നുഈ വര്‍ഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങള്‍ വാങ്ങാന്‍ ആകാശ എയര്‍.

Related Articles

Back to top button