Uncategorized

“പേവിഷ വിമുക്ത തിരുവനന്തപുരം” ; കേരളം മുഴുവന്‍ നടപ്പിലാക്കും

“Manju”

തിരുവനന്തപുരം: നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണം,പേവിഷബാധാ വിമുക്തി, തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി ആരംഭിക്കുന്ന പേവിഷ വിമുക്ത തിരുവനന്തപുരംഎന്ന പദ്ധതി കേരളം മുഴുവന്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നിര്‍വഹിച്ചുക്കുകയായിരുന്നു മന്ത്രി ഇത് ഒരു പൈലറ്റ് പ്രൊജക്റ്റ്‌ ആയി എല്ലാ തദേശ സ്ഥാപനങ്ങള്‍ക്കും മാതൃക തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയ്ക്കായി സജ്ജമാക്കിയ വാഹനങ്ങളുടെ താക്കോല്‍ കൈമാറി ഫ്ലാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വ്വഹിച്ചു. തിരുവനന്തപുരം നഗരസഭ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കംപാഷന്‍ ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കാവയും) എന്നിവര്‍ സംയുക്തമായി ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഹൈദരബാദിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ഒരു കോടി അറുപത്തിനാല് ലക്ഷം രൂപയാണ് നീക്കിവെച്ചത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് ഷാ, ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എം.ഡി ഡോ. കെ.ആനന്ദ് കുമാര്‍, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. . കൗശിഗന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button