Uncategorized

പ്രധാനമന്ത്രി ജനുവരി 12-ന് കര്‍ണാടക സന്ദര്‍ശിക്കും

“Manju”

ബെംഗളൂരു; കര്‍ണാടക സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ജനുവരി 12-ന് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നരേന്ദ്രമോദി എത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.

കലബുര്‍ഗിയില്‍ ബഞ്ചാര കണ്‍വെന്‍ഷന്‍ നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍ ഈ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല. ’28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളാണ് ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ എത്തുന്നത്. ഏഴു ദിവസത്തെ ഉത്സവമാണിത്. പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങും. നാരായണപുരയിലെ നവീകരിച്ച ഇടതുകര കനാല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ ജനുവരി 19-ന് പ്രധാനമന്ത്രി നാരായണപുരയില്‍ എത്തും. കലബുര്‍ഗിയില്‍ ബഞ്ചാര കണ്‍വെന്‍ഷന്‍ നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍ ഈ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമായിട്ടില്ല എന്ന് ബസവരാജ ബൊമ്മെ പറഞ്ഞു.

അതേസമയം, അസമില്‍ ഗുവാഹത്തിയിലെ പാണ്ഡു തുറമുഖത്ത് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പണിത നോര്‍ത്ത് ഈസ്റ്റിനുള്ള മാരിടൈം സ്കില്‍ സെന്റര്‍ ജനുവരി 13-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുവാഹത്തിയിലെ ഉള്‍നാടന്‍ ജലപാതകളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ആസൂത്രണം ചെയ്തിരുന്നു. ആസൂത്രണം ചെയ്ത പ്രധാന സംരംഭങ്ങള്‍ എല്ലാം മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

Related Articles

Back to top button