Uncategorized

ചുരമിറങ്ങിയ പാട്ടിന് ദേശത്തിന്റെ ആദരം

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ നഞ്ചിയമ്മ ദേശീയ പുരസ്കാര നിറവിലാണ്.

“Manju”
 കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാന്‍ പോകിലാമ്മ…” എന്ന പാട്ടിലൂടെ മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരമാണ് നഞ്ചിയമ്മയെ നേടിയെത്തിയത്.
അട്ടപ്പാടിയിലെ ഊരില്‍നിന്ന് നഞ്ചിയമ്മയുടെ പാട്ട് ചുരമിറങ്ങിക്കഴിഞ്ഞു. ലിപി പോലുമില്ലാത്ത ഭാഷയില്‍ നഞ്ചിയമ്മയുടെ ഉള്ളില്‍നിന്നാണ് ആ പാട്ട് യാത്ര തുടങ്ങിയത്. ആദിവാസി ഭാഷയും വേഷങ്ങളുമായി അട്ടപ്പാടിയുടെ ഹൃദയത്തില്‍ നിന്നിറങ്ങിയ ആ പാട്ടിനൊപ്പം താളമിട്ട് സഞ്ചരിക്കുകയാണ് ഇന്ന് മലയാളി.
റിലീസിനുംമുമ്ബേ ‘അയ്യപ്പനും കോശിയും ’ എന്ന ചിത്രത്തിലെ ‘കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്…’’ ഹിറ്റായിക്കഴിഞ്ഞു. നഞ്ചിയമ്മയുടെ നക്കുപ്പതി ഊരും വിട്ട് ആ പാട്ട് യാത്ര തുടരുകയാണ്. കുഞ്ഞായിരുന്നപ്പോള്‍ മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട് കേട്ടാണ് നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക് പിച്ച വച്ചത്. അട്ടപ്പാടി വയലേലകളിലെ കമ്ബളവും കൊയ്ത്തുംമുതല്‍ വിവാഹവും മരണവുംപോലുള്ള ചടങ്ങുകളില്‍വരെ അവര്‍ പാട്ടു പാടി, നൃത്തം ചെയ്തു. കാട്ടിലെ കാറ്റും കാട്ടാറിന്റെ ഈണവും, പെറയും, ദവിലും മുളങ്കുഴലുമടക്കമുള്ള പാട്ടുവാദ്യങ്ങളുമെല്ലാം പാട്ടിന് കൂട്ടായിവന്നു. ആട് മേച്ചും കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമാണ് ഉപജീവനം കണ്ടെത്തുന്നത്. എവിടെയും കാശിനുവേണ്ടി പാടിയിട്ടില്ല. മനസ്സില്‍ തോന്നിയതെല്ലാം പിന്നീട് പാട്ടായി. കാട്ടിലും മേട്ടിലുമെല്ലാം ഒറ്റയ്ക്ക് ജോലി ചെയ്യുമ്ബോള്‍ മനസ്സില്‍ കോറിയിട്ട വരികള്‍ക്ക് ഈണമിട്ട് ഉറക്കെപ്പാടും. പിന്നെയത് ഹൃദിസ്ഥമാക്കും.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനവും നഞ്ചിയമ്മയുടെ മനസ്സില്‍ തോന്നിയ പാട്ടാണ്. ഇവയൊന്നും എഴുതി സൂക്ഷിക്കുന്നതിനുള്ള പഠിപ്പും അക്ഷരാഭ്യാസവുമൊന്നും അവര്‍ക്കില്ല. ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിലുള്ള ഈ ഈണങ്ങള്‍ മലയാളത്തിലോ തമിഴിലോ മറ്റേതൊരു ഭാഷയിലോ എഴുതിയാല്‍ വാമൊഴിയായി കിട്ടിയ പാട്ടിന്റെ ചന്തം പോകുമെന്നാന്നാണ് നഞ്ചിയമ്മയുടെ പക്ഷം. ഏഴുവര്‍ഷം മുമ്ബ് ഭര്‍ത്താവ് നഞ്ചപ്പനെ നഷ്ടമായതാണ് സ്വകാര്യദുഃഖം. രണ്ടു മക്കളുണ്ട്, ശ്യാമും ശാലിനിയും. ചെന്നൈയിലെ ബിഎസ്‌എന്‍എല്‍ കസ്റ്റമര്‍ കെയറിലാണ് ശ്യാമിനു ജോലി. ശാലിനി തമിഴ്നാട്ടിലാണ്.
 

 

 

Related Articles

Check Also
Close
Back to top button