InternationalLatestUncategorized

മാസ്ക് ധരിക്കാന്‍ തയ്യാറായില്ല; ഹോ​ളി​വു​ഡ് ന​ട​ന്‍ ബ്രൂ​സ് വി​ല്ലി​സി​നെ ഫാ​ര്‍​മ​സി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി

“Manju”

സിന്ധുമോൾ. ആർ

ലോ​സ് ആ​ഞ്ച​ല്‍​സ്: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ന്‍ ബ്രൂ​സ് വി​ല്ലി​സി​നെ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന്റെ പേരില്‍ ഫാ​ര്‍​മ​സി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. ലോ​സ് ആ​ഞ്ച​ല്‍​സി​ലെ ഫാ​ര്‍​മ​സി​യി​ല്‍​നി​ന്നാണ് താ​ര​ത്തെ പു​റ​ത്താ​ക്കിയത്. മോ​ശം പെ​രു​മാ​റ്റ​ത്തി​ല്‍ ബ്രൂ​സ് പി​ന്നീ​ട് മാപ്പ് പ​റ​ഞ്ഞു. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും താരം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​സ്ക് ധരിക്കാതെ ക​ട​ക്കു​ള്ളി​ല്‍ താരം ക​യ​റുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ കടയുടമയോട് പരാതിപ്പെട്ടു. താ​ര​ത്തോ​ട് പു​റ​ത്തു​പോ​കാ​ന്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോടെ താരം പുറത്തുപോയി.ക​ഴു​ത്തി​ല്‍ തൂ​വാ​ല ധ​രി​ച്ചാ​ണ് 65 വ​യ​സു​കാ​ര​നാ​യ ബ്രൂ​സ് ഫാ​ര്‍​മ​സി​യി​ലേ​ക്കു ക​യ​റി​യ​ത്. ഈ ​തൂ​വാ​ല കൊണ്ട് മു​ഖം മ​റ​ക്ക​ണ​മെ​ന്ന് ആ​ളു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും താ​രം ത​യാ​റാ​യി​ല്ല. തു‌ടര്‍ന്ന് താരത്തോട് പുറത്ത് പോകാന്‍ ഫാര്‍മസി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

Related Articles

Back to top button