Uncategorized

ചെന്നൈ വിമാനത്താവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ചു

“Manju”

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ വിമാനത്താവളത്തില്‍ പിവിആര്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ചു. അഞ്ച് സ്ക്രീനുകളാണ് വിപിആര്‍ എയ്‌റോഹബ്ബിലുള്ളത്. വിമാനത്താവളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മള്‍ട്ടിപ്ലക്സാണ് വിപിആര്‍ എയ്റോഹബ്. വിമാനം മാറികയറാന്‍ എത്തുന്നവര്‍, വിമാനം വൈകുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍.

ഇതോടെ ചെന്നൈയില്‍ മാത്രം 12 മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളാണ് പിവിആറിനുള്ളത്. ആകെ 77 സ്ക്രീനുകളാണുള്ളത്. തമിഴ്നാട്ടില്‍ 44 മള്‍ട്ടിപ്ലക്സുകളാണ് പിവിആറിനുള്ളത്. ആകെ 88 സ്ക്രീനുകള്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ മൊത്തം 53 മള്‍ട്ടിപ്ലക്സുകളാണ് വിപിആറിനുള്ളത്. ഇവയെല്ലാം കൂടി 328 സ്ക്രീനുകളുണ്ട്.

ചെന്നൈ വിമാനത്താവളത്തില്‍ പുതുതായി തുറന്ന മള്‍ട്ടിപ്ലെക്സില്‍ 1,155 സീറ്റുകളുണ്ട്. 2 കെ ആര്‍ജിബി പ്ലസ് പ്രൊജക്ഷനും നൂതന ഡോള്‍ബി അറ്റ്മോസ് എച്ച്‌ഡി ഓഡിയോ സിസ്റ്റവും ഇതിലുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും 78 നഗരങ്ങളിലായി 182 മള്‍ട്ടിപ്ലെക്സുകളാണ് പിവിആറിനുള്ളത്. ആകെ 908 സ്ക്രീനുകളാണ് പിവിആറിനുള്ളത്.

 

Related Articles

Back to top button