Uncategorized

ഇന്ത്യയില്‍ കോടികളുടെ നിക്ഷേപവുമായി ഫോക്സ്കോണ്‍

“Manju”

രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി ആപ്പിളിന്റെ പാര്‍ട്ണറായ ഫോക്സ്കോണ്‍. കര്‍ണാടകയില്‍ പുതിയ പ്ലാന്റ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്ത് 700 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് തായ്‌വാനീസ് ഇലക്‌ട്രോണിക്സ് കോണ്‍ട്രാക്‌ട് മാനുഫാക്ചറായ ഫോക്സ്കോണിന്റെ തീരുമാനം. ബെംഗളൂരു എയര്‍പോര്‍ട്ടിന് സമീപം 300 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന പ്ലാന്റാണ് ഫോക്സ്കോണ്‍ നിര്‍മ്മിക്കുക. ഈ പ്ലാന്റില്‍ ഐഫോണ്‍ ഡിവൈസ് നിര്‍മ്മാണവും, അസംബ്ലിങ്ങും നടത്താനാണ് കമ്പനിയുടെ നീക്കം.

ഫോക്സ്കോണിന്റെ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖറും, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പങ്കുവെച്ചിട്ടുണ്ട്. ഐഫോണ്‍ നിര്‍മ്മാണത്തിന് കൂടുതലായും ചൈനയെ ആശ്രയിക്കാതിരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് നിക്ഷേപം ഇന്ത്യയിലേക്ക് മാറ്റാന്‍ ഫോക്സ്കോണ്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍, ഐഫോണ്‍ ഉല്‍പാദനത്തിന്റെ 75 ശതമാനവും ചൈനയിലാണ് നടക്കുന്നത്.

Related Articles

Back to top button