Uncategorized

തന്നെ ഐഎസിൽ ചേർക്കാൻ ഷമീമ ശ്രമിച്ചു ; സഹപാഠി

“Manju”

ലണ്ടൻ : തന്നെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർക്കാൻ ഷമീമ ബീഗം ശ്രമിച്ചതായി വെളിപ്പെടുത്തി സഹപാഠി . ബ്രിട്ടനിലെ ബെത്‌നാൽ ഗ്രീൻ സ്‌കൂളിൽ ഷമീമയ്ക്കൊപ്പം പഠിച്ചിരുന്ന വിദ്യാർത്ഥിയാണ് ഷമീമയ്ക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ ഓർമ്മകളും , പിന്നീട് താനടക്കമുള്ള കുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത് .

നിലവിൽ വടക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിയുന്ന ഷമീമ തീവ്ര ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന് സഹപാഠി ജോൺ പറയുന്നു . കറുത്ത പതാകയിൽ വെളുത്ത അക്ഷരങ്ങളിൽ എഴുതിയിരുന്നത് എന്താണെന്ന് വ്യക്തമാക്കാൻ അന്ന് പതിനഞ്ചുകാരിയായ തനിക്ക് കഴിഞ്ഞില്ല . തുടർന്ന് താൻ അതിനെ കുറിച്ച് ഷമീമയോടാണ് ചോദിക്കുന്നത് . ഇത് ഒരു ഇസ്ലാമിക ഗ്രൂപ്പാണെന്ന് അവർ വിശദീകരിച്ചു.

‘ ഈ ഗ്രൂപ്പിന്റെ ഭാഗമായ എല്ലാവരും സ്വർഗത്തിലേക്കാണ് പോകുന്നത് . ഭൂമിയിൽ ഒരു മികച്ച രാജ്യമുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്നാണ് ഷമീമയും , ആമിറയും തന്നോട് പറഞ്ഞത് . വളരെ പെട്ടെന്ന് തന്നെ ഇവരിൽ മാറ്റങ്ങളുണ്ടായികൊണ്ടിരുന്നു . ഇരുവരും ഇസ്ലാമിക മതവിഭാഗത്തിൽ വളരെ ആകൃഷ്ടരായി , അവർ മറ്റ് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു. ‘ ജോൺ പറയുന്നു.

‘ അവർ മതത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ആളുകളെ അതിലേക്ക് മാറ്റാൻ ശ്രമിക്കുകയുമായിരുന്നു . ശരിക്കും അതിനായി സമ്മർദ്ദം ചെലുത്തിയിരുന്നു, നിങ്ങൾ ഇസ്ലാമിലേക്ക് പോയില്ലെങ്കിൽ നിങ്ങൾ നരകത്തിലേക്ക് പോകുന്നു, നിങ്ങൾ മരിക്കും ‘ ഇങ്ങനെയൊക്കെയായിരുന്നു സംസാരം.

ഷമീമയും അമീറയും അത്തരം കാര്യങ്ങളെ പറ്റി അറിവോടും പക്വതയോടും കൂടിയാണ് സംസാരിച്ചത്, ജോൺ പറഞ്ഞു, അവരുടെ വാക്കുകൾ പലപ്പോഴും മുതിർന്നവർ എഴുതിയ തിരക്കഥ പോലെ തോന്നിക്കുമായിരുന്നു..അവർ ഒരിക്കലും ഫേസ്ബുക്കിലോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ സംസാരിച്ചിട്ടില്ല അത് ട്രാക്കുചെയ്യാനാകുമെന്ന് പോലും അവർ അന്ന് മനസിലാക്കിയിരുന്നു – ജോൺ പറയുന്നു.

കൂടുതൽ വിശദമായി ഐഎസിനെ കുറിച്ച് വിശദീകരിക്കാൻ കഴിയുന്ന ഇസ്ലാമിക അധ്യാപകനായ ഇമാമിനെ കാണണമെന്ന് പോലും അമീറ ആഗ്രഹിച്ചിരുന്നു .

സിറിയയിലേക്ക് പോയാൽ ഐഎസിനെ പറ്റി നേരിട്ടറിയാമെന്ന്അവർ എന്നോട് പറഞ്ഞു. ‘ അത് വളരുകയാണ്, വലിയ കാര്യമാണത് . പണത്തെക്കുറിച്ചോ മറ്റൊന്നിനെ കുറിച്ചോ നിങ്ങൾ വിഷമിക്കേണ്ടതില്ല, അവിടെ എല്ലാം നിങ്ങൾക്കായി ഉണ്ട്. നിങ്ങൾ മതം പഠിക്കുകയും ചെയ്യുകയാണെങ്കിൽ, ഇസ്‌ലാമിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം മറ്റൊരു രീതിയിലാകും ‘ ഇങ്ങനെയായിരുന്നു മുസ്ലീം ഇതര മതവിശ്വാസിയായ സഹപാഠിയോട് ഷമീമയും , അമീറയും പറഞ്ഞത് .

ഷമീമയും അമീറയും ചേരാൻ ആഗ്രഹിക്കുന്ന സംഘം ഇസ്ലാമിക് സ്റ്റേറ്റാണെന്നും കൈയ്യിലുണ്ടായിരുന്നത് അവരുടെ പതാകയാണെന്നും ജോണിന് പിന്നീട് മനസ്സിലായി. അത് കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഷമീമയും,അമീറയും സിറിയയിലേക്ക് പോയിരുന്നു .

അന്ന് അദ്ധ്യാപകരടക്കം പലരും തന്നോട് ഇതേ പറ്റി അന്വേഷിച്ചതായും ജോൺ പറയുന്നു . എന്നാൽ തന്നെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ പോലും അവർ സിറിയയിലേക്ക് പോകുമെന്ന് തന്നോട് പറഞ്ഞിരുന്നില്ല .

അവർ പോയതിനു ശേഷം സ്കൂളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായി . കൂടുതൽ കുട്ടികൾ ഐഎസിൽ ചേരാൻ പോകുമെന്ന് ഭയന്ന്, കർശനമായ ഭരണം ഏർപ്പെടുത്തി. ഓരോ കുട്ടിയെ കുറിച്ചും രാവിലെ പോലീസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ നൽകണം. അങ്ങനെ ചെയ്തില്ലെങ്കിൽ, അവർ ഉടൻ തന്നെ ഫോണിൽ വിളിക്കും, എടുക്കുന്നില്ലെങ്കിൽ, അവർ വീട്ടിൽ പോയി എന്താണ് സംഭവിക്കുന്നതെന്ന് അറിയും. വളരെ ഭയപ്പെട്ട ദിവസങ്ങളായിരുന്നു അതൊക്കെ – ജോൺ പറയുന്നു .

ബിരുദം നേടുന്നതുവരെ നീണ്ടുനിന്ന നിയന്ത്രണങ്ങളായിരുന്നു ഇതൊക്കെ . ഷമീമയുടേതടക്കം പേര് പറയുന്നതിൽ നിന്ന് വിലക്കി. അവരുടെ പേരുകൾ പരാമർശിച്ചാൽ ശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടികൾ സിറിയയിലേക്ക് പോയി ഒരു വർഷത്തിനുള്ളിൽ തന്നെ സ്കൂൾ ഗ്രീൻ സ്പ്രിംഗ് അക്കാദമി ഷോറെഡിച്ച് എന്ന് പുനർനാമകരണം ചെയ്തതായും ജോൺ പറയുന്നു.

Related Articles

Back to top button