Uncategorized

ചുമമരുന്ന് കഴിച്ച്‌ കുട്ടികള്‍ മരിച്ച സംഭവം : കമ്പനി ജീവനക്കാര്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചുമമരുന്ന് കഴിച്ച്‌ ഉസ്ബകിസ്താനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് നിര്‍മിച്ച നോയ്ഡ ആസ്ഥാനമായുള്ള മാരിയോണ്‍ ബയോടെക്കിന്റെ മൂന്നു ജീവനക്കാരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ പരാതിയില്‍ മാരിയോണ്‍ ബയോടെക്കിന്റെ രണ്ടു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു ജീവനക്കാര്‍ക്കെതിരെ വ്യാഴാഴ്ച രാത്രി എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഡയറക്ടര്‍മാര്‍ ഒളിവിലാണ്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയും മാരിയോണ്‍ ബയോടെക് നിര്‍മിച്ച മരുന്നുകളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ 22 എണ്ണം മായം കലര്‍ന്നതായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാരിയോണ്‍ ബയോടെക്കിന്റെ ‘ഡോക്-1 മാക്‌സ്’ ചുമമരുന്ന് കഴിച്ച കുട്ടികളാണ് ഡിസംബറില്‍ ഉസ്ബകിസ്താനില്‍ മരിച്ചത്.

Related Articles

Back to top button