Uncategorized

‘സ്വര്‍ണ വര്‍ഷം’ പ്രചരണ പരിപാടിക്ക് 8 മുതല്‍ തുടക്കം

“Manju”

സംസ്ഥാനത്ത് സ്വര്‍ണ വര്‍ഷംഎന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികള്‍ ഈ മാസം എട്ട് മുതല്‍ ആരംഭിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടിയാണ് സ്വര്‍ണ വര്‍ഷം. സ്വര്‍ണത്തെക്കുറിച്ചുള്ള പുതിയ അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രചരണ പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ഫാഷന്‍ ഷോകള്‍ എന്നിവ സംഘടിപ്പിക്കുന്നതാണ്. പ്ലസ്ടു തലം മുതല്‍ ഉള്ള സ്കൂളുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്ത്രീ ശാക്തീകരണ മേഖല തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക. കൂടാതെ, ‘ഗോള്‍ഡന്‍ ഗേള്‍പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതാണ്. സ്വര്‍ണ വ്യാപാര ശാലകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം, ഓണ്‍ലൈന്‍ ഗൂഗിള്‍ ഫോം എന്നിവ പൂരിപ്പിച്ചു നല്‍കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ ഗേള്‍ പുരസ്കാരങ്ങള്‍ നല്‍കുക.

Related Articles

Back to top button