KeralaLatestThiruvananthapuram

മുദാക്കൽ കോവിഡ് പ്രതിരോധ മരുന്നു വിതരണം

“Manju”

ജ്യോതിനാഥ്
മുദാക്കൽ: മുദാക്കൽഗ്രാമപഞ്ചായത്തിൽ കോവിഡ് -19 പ്രതിരോധ പ്രവര്‍തനങ്ങളുടെ ഭാഗമായി എല്ലാവാർഡുകളിലും രണ്ടാം ഘട്ടത്തിൽ എത്തിക്കുന്നതിനായുള്ള പ്രതിരോധമരുന്നു കളുടെ വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. എസ്. വിജയകുമാരി നിർവഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൻ വി. ടി. സുഷമ്മദേവിയുടെ അധ്യക്ഷതയിൽ അയിലം ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ വിനീത. എൻ പഞ്ചായത്തിലെ 20വാർഡുകളിലെയും വിതരണത്തിനായുള്ള മരുന്നുകൾ പ്രസിഡന്റിനു കൈമാറി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത രാജൻ ബാബു എച്ച്‌. എം. സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത്‌ പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രതിരോധമരുന്നുകൾ നൽകുന്നത്

Related Articles

Back to top button