IndiaLatest

ജൂലൈയോടെ രാജ്യത്ത് വാക്സിനേഷന്‍ ലഭ്യമാക്കും കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ഡല്‍ഹി ; ജൂലൈയോടുകൂടി ഇന്ത്യയില്‍ 51.6 കോടി പേര്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇതുവരെ 18 കോടി പേരില്‍ വാക്സിനേഷന്‍ പൂര്‍ത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിന്‍ ആവശ്യകതക്ക് അനുസരിച്ച്‌ ഉത്പാദനവും വര്‍ധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അനുദിന കോവിഡ് കേസുകളിലും മരണ നിരക്കിലും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വാക്സിനേഷന്‍ പുരോഗതി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 216 കോടി വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button