KeralaKollamLatest

അടൂര്‍ മണ്ഡലത്തിലെ എട്ട് റോഡുകള്‍ക്ക് 1.25 കോടി രൂപ അനുവദിച്ചു

“Manju”

ശ്രീജ.എസ്

പത്തനംതിട്ട; അടൂര്‍ നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമീണ റോഡുകള്‍ക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി 1.25 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. മുമ്പ് 7.5 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മാങ്കൂട്ടം-കുതിരമുക്ക് റോഡിന് 25 ലക്ഷം രൂപയും ഓന്തുപാറ-ചരുവിളപടി റോഡിന് 10 ലക്ഷം രൂപയും എം.സി റോഡ് വറുവശേരിപടി റോഡിന് 10 ലക്ഷം രൂപയും വകയിരുത്തി. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ ഇന്ദിര ജംഗ്ഷന്‍-പാറപ്പാട്ട് ഗുരുനാഥന്‍കാവ് റോഡിന് 10 ലക്ഷം രൂപയും പന്തളം നഗരസഭയിലെ തറയില്‍പടി-മുകളില്‍ പടിഞ്ഞാറ്റതില്‍ റോഡിന് 15 ലക്ഷം രൂപയും കടമ്പനാട് പഞ്ചായത്തിലെ മുളയംകോട്ട്പടി-താഴത്ത് റോഡിന് 15 ലക്ഷം രൂപയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടിങ്ങല്‍ ക്ഷേത്രം-വഞ്ചിമുക്ക് റോഡിന് 2.25 ലക്ഷം രൂപയും കുന്നുംപുറത്ത്പടി-വട്ടക്കാട്ട്തറപ്പടി റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉദേ്യാഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി

Related Articles

Back to top button