IndiaLatest

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൂന്നിയുള്ള പ്രവർത്തനമാണ് ശാന്തിഗിരിയുടേത് – മന്ത്രി കെ.രാധാകൃഷ്ണൻ

സഹകരണമന്ദിരത്തിൽ വെച്ച് നടന്ന പൂജിതപീഠം സമർപ്പണം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

“Manju”

 

പോത്തന്‍കോട് : മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൂന്നിയുള്ള പ്രവർത്തനമാണ് ശാന്തിഗിരിയുടേതെന്നും കരുണാകരഗുരു തുടങ്ങിവച്ച ആശയങ്ങളെല്ലാം ഗുരുസ്ഥാനീയയിലൂടെ അതുപോലെ പിന്തുടരുന്നുവെന്നതാണ് ശാന്തിഗിരിയുടെ മഹത്വമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. സഹകരണമന്ദിരത്തിൽ വെച്ച് നടന്ന പൂജിതപീഠം സമർപ്പണം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് എന്ന മഹാമാരിയെ നാം നേരിട്ടത് ഒറ്റക്കെട്ടായിട്ടാണ്. പ്രതിസന്ധികൾ വരുമ്പോൾ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ പ്രവർത്തിക്കാൻ നമുക്ക് കഴിയുന്നതാണ് നമ്മുടെ സമ്പന്നതെയെന്നും എല്ലാ മനുഷ്യരെയും ഒന്നായികാണാനാണ് ഗുരുക്കൻമാർ നമ്മെ പഠിപ്പിച്ചതെന്നും ഈ കാലഘട്ടത്തിൽ ഗുരുക്കൻമാരുടെ വാക്കുകൾക്ക് പ്രസ്കതിയേറുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെൺകുട്ടികൾക്ക് പ്ലസ് വൺ- പ്ലസ് ടു പഠനത്തോടൊപ്പം സൗജന്യ നീറ്റ് പരിശീലനം കൂടി നൽകുന്ന ശാന്തിഗിരി വിദ്യാദീപം , ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന ശാന്തിഗിരി വിദ്യാനിധി പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.റ്റി.എസ്. സോമനാഥൻ രചിച്ച മധുരസ്മൃതി എന്ന പുസ്തകത്തിന്റെ പ്രകാശനം മലങ്കര ഓർത്തഡോക്സ് സഭ കർദിനാൾ മോർ ആന്റ് മോർ ബസലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, നിർവഹിച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമായി.

 

ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതം ആശംസിച്ച ചടങ്ങിൽ എം. എൽ.എ മാരായ എം. എസ്. അരുൺകുമാർ, അഡ്വ. യു. പ്രതിഭ , മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ , ജില്ലാപഞ്ചായത്തംഗങ്ങളായ കെ.വേണുഗോപാലൻ നായർ, കെ. ഷീലകുമാരി, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ, മഹിള കോൺഗ്രസ് തിരുവനന്തപുരം ജില്ലാവൈസ് പ്രസിഡന്റ് ദീപ അനിൽ, സി.പിഐ(എം) വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ. സലീം, കേരള കോണ്‍ഗ്രസ് (എം.) സംസ്ഥാന കമ്മിറ്റി അംഗം ഷോഫി.കെ, തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി വെമ്പായം അനിൽകുമാർ, വാർഡ് മെമ്പർ സുധർമ്മിണി. എസ്, കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. കിരൺദാസ് , മുസ്ലീം ലീഗ് നെടുമങ്ങാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എ. എം. റാഫി, ശാന്തിഗിരി വിശ്വസാംസ്കാരിക കേന്ദ്രം സീനിയർ കൺവീനർ സനൽകുമാർ. കെ.കെ, മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി.എ. ഹേമലത, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ സത്പ്രഭ.എം. പി , ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ ഗുരുനിശ്ചിത. യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ശാന്തിഗിരി ആശ്രമം ഉപദേശക സമിതി ഹെൽത്ത് കെയർ വിഭാഗം പേട്രൺ ഡോ.കെ.എൻ. ശ്യാമപ്രസാദ് യോഗത്തിൽ കൃതജ്ഞത അറിയിച്ചു. രാവിലെ 5 മണിക്ക് താമരപർണ്ണശാലയിൽ പ്രത്യേക പുഷ്പാജ്ഞലിയോടെ പൂജിതപീഠം സമർപ്പണം ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് 6 മണിയുടെ ആരാധനയ്ക്ക് ശേഷം ധ്വജാരോഹണവും നടന്നു.

 

Related Articles

Back to top button