IndiaKeralaLatestThiruvananthapuram

ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു. നഷ്ടപരിഹാരമായി 67.9 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവച്ചാണ് ചെന്നൈ ജില്ലാഭരണകൂടം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ആദായ നികുതി വകുപ്പ് ജയലളിതയ്ക്കു ചുമത്തിയ പിഴ ഉള്‍പ്പെടെയാണു തുക. പിഴ ഒഴികെയുള്ള 32 കോടി ജയയുടെ അനന്തരാവകാശികളായ സഹോദരന്റെ മക്കള്‍ ദീപക്, ദീപ എന്നിവര്‍ക്കു ലഭിക്കും. എന്നാല്‍, വേദനിലയം വിട്ടുനല്‍കില്ലെന്നും ഏകപക്ഷീയമായ നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ദീപ ജയകുമാര്‍ അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശമനുസരിച്ച്‌ വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. പത്തിലൊരു ഭാഗം ജയ സ്മാരകമായി നിലനിര്‍ത്തും.1967-ല്‍ ജയലളിതയുടെ അമ്മ വേദവല്ലി 1.32 ലക്ഷം രൂപയ്ക്കാണു വീട് വാങ്ങിയത്. പിന്നീട് പല തവണ പൊളിച്ചു മോടി കൂട്ടി. ഇപ്പോള്‍ വീട് നില്‍ക്കുന്ന സ്ഥലത്തിന് 29.3 കോടി രൂപയും വീടിന് 2.7 കോടിയുമാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button