Uncategorized

കൊല്ലത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

“Manju”

കൊല്ലം: ചവറയില്‍ 214 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.പുലര്‍ച്ചെ മൂന്നുമണിയോടെ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് കുണ്ടറ സ്വദേശികളായ യുവാക്കള്‍ പിടിയിലായത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പരിശോധന നടത്തുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ തിരച്ചില്‍ നടത്തിയതോടെ രാസലഹരി കണ്ടെത്തുകയായിരുന്നു. 34 ഗ്രാം കഞ്ചാവും കാറില്‍ നിന്ന് കണ്ടെടുത്തു. കുണ്ടറ സ്വദേശികളായ നജ്‌മല്‍, സൈയ്‌ദാലി, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അതേസമയം, തൊടുപുഴയില്‍ കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്നായി എം ഡി എം എയും കഞ്ചാവും പിടികൂടിയിരുന്നു. മുട്ടത്തു നിന്നും കരിമണ്ണൂരില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്.കഴിഞ്ഞയാഴ്ച മലപ്പുറത്തും എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായിരുന്നു. മലപ്പുറം കോണോംപാറ സ്വദേശി പുതുശ്ശേരി വീട്ടില്‍ റിയാസ് (31), മലപ്പുറം പട്ടര്‍കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം മഞ്ചേരി തുറക്കലില്‍ നിന്നും പിടികൂടിയത്.

Related Articles

Back to top button