IndiaLatest

വിഡിയോ അനുകരിച്ച്‌ കഴുത്തില്‍ തുണി കുരുക്കി കളിച്ച ബാലന് ​ദാരുണാന്ത്യം.

“Manju”

 

മൊബൈല്‍ ഫോണില്‍ കണ്ട ഹൊറര്‍ വിഡിയോ അനുകരിച്ച്‌ കഴുത്തില്‍ തുണി കുരുക്കി കളിച്ച എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു.
മഹാരാഷ്ട്ര പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ കണ്ട വിഡിയോ അനുകരിച്ച്‌ ആദ്യം കുട്ടി പാവയുടെ കഴുത്തില്‍ കുരുക്കിട്ട് വീടിന്‍റെ മുറിയില്‍ കെട്ടിത്തൂക്കിയിരുന്നു. പിന്നീട്, അതേ തുണിതന്നെ കഴുത്തിലിട്ട് മുറുക്കിയപ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഈ സമയം കുട്ടിയുടെ അമ്മ അടുക്കളയില്‍ ജോലിയിലായിരുന്നു. വിഡിയോയിലെ ജയില്‍ തടവുകാരെ തൂക്കിക്കാല്ലുന്ന രംഗം കുട്ടി അനുകരിയ്‌ക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിന് തൊട്ടുമുന്‍പ് സിനിമ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു. വാക്കാട് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സത്യവാന്‍ മാനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button