KeralaLatest

വൈദ്യുതി കണക്ഷന് രണ്ടു രേഖകള്‍

“Manju”

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി അപേക്ഷയോടൊപ്പം ഇനി രണ്ടു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്‌ഇബി.പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. പുതിയ കണക്ഷനായി അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് നല്‍കേണ്ടത്.

തിരിച്ചറിയല്‍ രേഖകള്‍ ഇവയെല്ലാം

തിരിച്ചറിയല്‍ രേഖയായി വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവ./ ഏജന്‍സി/ പബ്ലിക് സെക്ടര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുനിസിപ്പാലിറ്റി!യില്‍ നിന്നോ കോര്‍!പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതിയെന്നാണ് കെഎസ്‌ഇബി അവകാശപ്പെടുന്നത്.

 

Related Articles

Back to top button