Uncategorized

ആദ്യ വനിതാ ലോക്കോ പൈലറ്റായി സുലേഖ യാദവ്

“Manju”

ന്യൂഡല്‍ഹി: ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റായ സുലേഖ യാദവിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി. ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്ന ആദ്യ വനിതയായി സുലേഖ. സോളാപൂരില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍വരെയാണ് സുലേഖ സര്‍വ്വീസ് നടത്തിയത്.

അത്യാധുനിക ട്രെയിനായ വന്ദേഭാരത് പ്രവര്‍ത്തിപ്പിക്കാന്‍ അവസരം ലഭിച്ചതിലെ കൃതജ്ഞത സുലേഖ പങ്കുവെച്ചു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സുലേഖയെ പ്രശംസിച്ച്‌ ട്വീറ്റ് ചെയ്യുകയും ചെയ്തു.
സോനാബായിയുടെയും രാമചന്ദ്ര ഭോസാലെയുടെയും മകളായി 1965 സെപ്റ്റംബര്‍ 2 ന് മഹാരാഷ്‌ട്രയിലെ സത്താറയിലാണ് സുരേഖ ജനിച്ചത്. 1988-ല്‍ സുരേഖ ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവറായി മാറി, സുരേഖക്ക് സംസ്ഥാന-ദേശീയ തലങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button