Uncategorized

“സൗഹൃദ കൂട്ടായ്മയും പഠന ക്ലാസ്സും സംഘടിപ്പിച്ചു”

“Manju”

ചെമ്പഴന്തി (തിരുവനന്തപുരം):  ശ്രീനാരായണ ഗ്ലോബൽ ഫൗണ്ടേഷന്റെയും മുരുക്കുംപുഴ ഗുരുദേവ ദർശനപഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരട്ടക്കുളങ്ങരയിൽ സൗഹൃദ കൂട്ടായ്മയും പഠന ക്ലാസ്സും സംഘടിപ്പിച്ചു. വേദാന്ത പ്രഭാഷകൻ ബി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ യഥാർത്ഥ സ്വത്വം കുടികൊള്ളുന്നത് ഗുരുവിന്റെ കൃതികളിലാണെന്നും ഗുരു കൃതികളെ മാറ്റിനിർത്തിയുള്ള പഠനം അപൂർണ്ണവും ഗുരുദർശനങ്ങൾക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ വാക്കുകളിലൂടെയല്ല ശ്രീ നാരായണഗുരുവിന്റെ കൃതികളിലൂടെയാണ് ഗുരുവിനെ അറിയാൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുദേവ ദർശന പഠനകേന്ദ്രം സെക്രട്ടറി എ. ലാൽസലാം അധ്യക്ഷത വഹിച്ചു. കേരള സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോ. പി. വസുമതിദേവി മുഖ്യപ്രഭാഷണം നടത്തി. കെ വേണുഗോപാൽ, മേഴ്സി ജോസഫ്, എം നസീർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. വിപിൻ മിരാൻഡ സ്വാഗതവും സൈഫ് നന്ദിയും പറഞ്ഞു.

Related Articles

Back to top button