IndiaKeralaLatestUncategorized

വിവാഹദിവസം സംസ്കാരം

“Manju”

ബംഗളൂരു: കോവിഡ് മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓര്‍മയായി പ്രൃഥ്വിരാജ് എന്ന യുവാവിന്റെ ജീവിതം. 32 കാരനായ പ്രൃഥ്വിരാജിന്റെ ജീവന്‍ കോവിഡ് കവര്‍ന്നതോടെ മുന്‍നിശ്ചയിച്ച വിവാഹ ദിവസം സംസ്കാരം നടത്തേണ്ടി വരികയായിരുന്നു.
ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ് സ്വദേശിയായ കെ. പ്രൃഥ്വിരാജ് 10 ദിവസം മുമ്പാണ് ബംഗളൂരുവില്‍നിന്ന് മടങ്ങിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, കോവിഡ് ബാധിതനായി ആരോഗ്യ സ്ഥിതി വഷളായ യുവാവിനെ മക്ഗന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും ചികിത്സ ഫലം കണ്ടില്ല. ബുധനാഴ്ച ഇയാള്‍ മരിച്ചു.
പ്രതിശ്രുത വരെന്‍റ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചു. ഒടുവില്‍ വിവാഹം നിശ്ചയിച്ച വ്യാഴാഴ്ച തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം യുവാവിനെ സംസ്കരിക്കുകയായിരുന്നു.

Related Articles

Back to top button