Uncategorized

ആയിരത്തിലധികം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി സൈന്യം

“Manju”

സിക്കിം: അതികഠിനമായ മഞ്ഞു വീഴ്ചയില്‍ കിഴക്കന്‍ സിക്കിമിന്റെ മുകള്‍ ഭാഗത്തായി ചാംഗുവില്‍ കുടുങ്ങിയ ആയിരത്തിലധികം വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികളില്‍ പലരും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മാര്‍ച്ച്‌ 12 ന് കിഴക്കന്‍ സിക്കിമില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ 370 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം സിവില്‍ പോലീസിന്റെ സഹകരണത്തോടെ രക്ഷപ്പെടുത്തിയിരുന്നു.

അതോടൊപ്പം ചാങ്ഗു തടാകത്തില്‍ നിന്നുമുളള തിരിച്ചുവരവിലാണ് വിനോദ സഞ്ചാരികളുടെ നൂറോളം വാഹനങ്ങള്‍ കുടുങ്ങിയത്. ഇതിനായി സൈന്യം പ്രത്യേക ഓപ്പറേഷനിലൂടെ സഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേക്കെത്തിച്ചു.

പാര്‍പ്പിടം, വസ്ത്രം, വൈദ്യസഹായം, ഭക്ഷണം എന്നിവ വിനോദ സഞ്ചാരികള്‍ക്ക് നല്‍കി. സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയോടെയാണ് ഇവര്‍ മടങ്ങിയത്.

Related Articles

Back to top button