Uncategorized

വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം

“Manju”

വിദേശ ഉപരിപഠന രംഗത്ത് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍ രംഗത്ത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ വന്‍ തോതില്‍ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം ഉടന്‍ നടത്തുന്നതാണ്. കണ്‍സള്‍ട്ടന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും, ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ എല്ലാ ഉന്നത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ക്കും ലൈസന്‍സ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. കൂടാതെ, ഇത്തരം ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കും നിശ്ചയിക്കും. മറ്റു രാജ്യങ്ങളിലെ നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍, നിലവാരമുള്ള വിദേശ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് മാത്രമേ വിദ്യാര്‍ത്ഥികളെ അയക്കാവൂ എന്ന നിബന്ധനയും പ്രാബല്യത്തിലാക്കുന്നതാണ്.

 

Related Articles

Check Also
Close
Back to top button