KeralaLatest

സന്തോഷാരവം മാര്‍ച്ച്‌, ഏപ്രിലില്‍

“Manju”

മലപ്പുറം: ജില്ലയില്‍ ആദ്യമായി സഘടിപ്പിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശമാകാന്‍ ‘സന്തോഷാരവം’ ജില്ലാ തല വിളംബര ജാഥ മാര്‍ച്ച്‌ 30,31, ഏപ്രില്‍ 1 തിയ്യതികളില്‍ ജില്ലയില്‍ ഉടനീളം പര്യടനം നടത്തും.30 ന് രാവിലെ 9.00 മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന സന്തോഷാരവം വിളംബരജാഥ ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്‍ അവര്‍കള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. എം.എല്‍. എ ബഹു. ഉബൈദുല്ല ചടങ്ങില്‍ അധ്യക്ഷനാകും. മുന്‍സിപ്പിള്‍ ചെയര്‍മാന്‍ മുജീബ് കാടേരി, മറ്റു ജനപ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധികള്‍ വിളംബര ജാഥക്ക് ഊര്‍ജ്ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ കെ.ടി. ചാക്കോ, ആസിഫ് സഹീര്‍, സുശാന്ത് മാത്യു, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളും ജില്ലയില്‍ പര്യടനംനടത്തും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിളംബര ജാഥാ മെയ് 1 ന് മഞ്ചേരിയില്‍ അവസാനിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എം.എല്‍.എ മാരും മറ്റു ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button