Uncategorized

ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനൊരുങ്ങി ഇന്ത്യ

“Manju”

ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതിയിലേക്ക് ചിറകുവിരിച്ച്‌ ഇന്ത്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമീപ ഭാവിയില്‍ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. 2030 ഓടെയാണ് ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യമൊരുക്കുക. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്‌ആര്‍ഒ തുടക്കമിട്ടിട്ടുണ്ട്.

ഐഎസ്‌ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മോഡ്യൂളില്‍ ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും നടത്തുക. ഉപഭ്രമണപഥത്തിലെ ഫ്ലൈറ്റുകള്‍ സാധാരണയായി ബഹിരാകാശത്തിന്റെ അരികില്‍ 15 മിനിറ്റ് വരെയാണ് നില്‍ക്കുക. അതേസമയം, യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഐഎസ്‌ആര്‍ഒ പങ്കുവെച്ചിട്ടില്ല. ബഹിരാകാശ ടൂറിസം പദ്ധതിക്ക് കീഴില്‍ യാത്ര നടത്താന്‍ ഒരാള്‍ക്ക് ഏകദേശം 6 കോടി രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ നേട്ടങ്ങള്‍ രാജ്യത്തിന് കൈവരിക്കാന്‍ സാധിക്കും.

Related Articles

Back to top button