Uncategorized

സിനിമകളില്‍ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വേര്‍തിരിവില്ല

“Manju”

ന്യൂഡല്‍ഹി: സിനിമകളില്‍ ഉത്തരേന്ത്യദക്ഷിണേന്ത്യ വേര്‍തിരിവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആര്‍.ആര്‍.ആറിന് ഓസ്കാര്‍ ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പരാമര്‍ശം.

ഇന്ത്യയില്‍ ആര്‍ക്ക് ഓസ്കാര്‍ ലഭിച്ചാലും അത് അഭിമാനകരമായ കാര്യമാണ്. ഞാന്‍ സിനിമകള്‍ അഭിനിവേശത്തോടെ കാണാറുണ്ട്. ദക്ഷിണേന്ത്യയിലും നല്ല സിനിമകള്‍ ഒരുപാട് പുറത്തിറങ്ങുന്നുണ്ട്. ഈയൊരു ട്രെന്‍ഡ് താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു. ഇന്ത്യന്‍ പാരമ്പര്യവും സംസ്കാരവും ഉയര്‍ത്തിപിടിക്കുന്ന സിനിമകള്‍ എല്ലാവരും ഹൃദയം കൊണ്ട് അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ കാണികള്‍ മാറുകയാണ്. ഇന്ത്യന്‍ സംസ്കാരം പറയുന്ന സിനിമകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. അതേസമയം, ബോളിവുഡില്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള സിനിമകള്‍ കുറവാണോ പുറത്തിറങ്ങുന്നതെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊരു സിനിമ വ്യവസായത്തെ കുറിച്ച്‌ സംസാരിക്കാനല്ല താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്ന മറുപടിയാണ് അമിത് ഷാ നല്‍കിയത്.

 

Related Articles

Back to top button