InternationalKeralaLatest

ശാന്തിഗിരി ജപ്പാനിലേക്ക് ആയുര്‍വേദ മരുന്നുകള്‍ അയക്കുന്നതിനുള്ള എം.ഒ. യു. ഒപ്പുവെച്ചു.

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാലയുടെ മരുന്നുകള്‍ ജപ്പാനിലേക്ക് കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് ജപ്പാന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിസ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് പ്രൈ.ലി. എന്ന കമ്പനിയുമായി എം..യു.വില്‍ ഒപ്പുവെച്ചു. ഇന്ന്  രാവിലെ 10 മണിക്ക് ഹോട്ടല്‍ ഹയാത്തില്‍ വെച്ച് ശാന്തിഗിരി ആശ്രമത്തിനുവേണ്ടി ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും, കമ്പനിയ്ക്കുവേണ്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഹിരോകോ കോയികേയുമാണ് എഗ്രിമെന്റില്‍ ഒപ്പുവെച്ചത്. ശാന്തിഗിരി ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ജനന്മ ജ്ഞാനതപസ്വി, പാളയം ജുമാ മസ്ജിദ് ഇമാം ഡോ.വി.പി. സുഹൈബ് മൗലവി എന്നിവര്‍ ഒപ്പുമുണ്ടായിരുന്നു. ‍

ശാന്തിഗിരിയുടെ സ്നേഹോപഹാരം സമ്മാനിക്കുന്നു

 

Related Articles

Back to top button