IndiaLatest

പ്രധാനമന്ത്രിയുടെ സ്വര്‍ണ്ണപ്രതിമ

“Manju”

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ്ണപ്രതിമ നിര്‍മ്മിച്ച്‌ സൂറത്തിലെ രാധിക ചെയിന്‍സ് ജ്വല്ലറി. 156 ഗ്രാം ആണ് പ്രതിമയുടെ ഭാരം. 18 കാരറ്റ് സ്വര്‍ണ്ണത്തിലാണ് പ്രതിമ നിര്‍മ്മിച്ചത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ്ണപ്രതിമ നിര്‍മ്മിച്ചതെന്ന് ജ്വല്ലറി ഉടമയായ ബസന്ത് ബോറ അറിയിച്ചു. പ്രതിമ വാങ്ങാന്‍ താത്പര്യപ്പെട്ട് പലരും സമീപിച്ചിരുന്നുവെന്നും എന്നാല്‍, താന്‍ ഇത് വില്‍ക്കാന്‍ ഇതുവരെ തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

20 കരകൗശല വിദഗ്ധര്‍ മൂന്ന് മാസമെടുത്താണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പ്രതിമ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. 156 സീറ്റുകളാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതിനാലാണ് പ്രതിമയുടെ ഭാരം 156 ഗ്രാമാക്കിയത്.

Related Articles

Back to top button