KeralaLatest

ആലോചനായോഗം നടന്നു.

“Manju”

 

പോത്തന്‍കോട് : ഏപ്രിൽ നാല് മുതൽ പത്ത് വരെ നടക്കുന്ന വയനാട് കോഴിക്കോട് തീർത്ഥയാത്രയോടനുബന്ധിച്ച് കേന്ദ്രാശ്രമത്തില്‍ നിന്നും ചുമതലക്കാർ പങ്കെടുക്കുന്നതിനാൽ ആശ്രമത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളില്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മീറ്റിംഗ് ചേര്‍ന്നു. രാവിലെ 10.30 ന് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വി, സ്വാമി സത്യചിത് ജ്ഞാനതപസ്വി, സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി എന്നിവര്‍ എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ആശ്രമം സാംസ്കാരിക വിഭാഗം പ്രതിനിധികളും, ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാരും മീറ്റിംഗില്‍ പങ്കെടുത്തു.

Related Articles

Back to top button