KeralaKozhikodeLatest

വൈക്കിലശേരിയില്‍ മതിലിടിഞ്ഞ് വീടിനു നാശം

“Manju”

വി.എം.സുരേഷ് കുമാർ, വടകര

വടകര: കനത്ത മഴയില്‍ ചോറോട് പഞ്ചായത്തിലെ വൈക്കിലശേരി കാടാശേരി മുക്കില്‍ മതിലിടിഞ്ഞ് വീടിനു നാശം. മൊട്ടേമ്മല്‍ ദേവിയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. തൊട്ടുപിന്നിലെ മൊട്ടേമ്മല്‍ ഷംസീറിന്റെ വീട്ടുമതിലാണ് രാവിലത്തെ കനത്ത മഴയില്‍ നിലംപൊത്തിയത്. ഈ മതില്‍ ദേവിയുടെ വീടിന്റെ പിന്‍ഭാഗത്തേക്ക് പതിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. മതില്‍ ഇടിഞ്ഞതോടെ ഷംസീറിന്റെ വീട് അപകട ഭീഷണിയിലായി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ബിജില അമ്പലത്തില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകടം ഒഴിവാക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button