കട്ടപ്പന : കട്ടപ്പന കുന്തളംപാറ പാറമടകളിലെ സ്ഫോടനം നിയന്ത്രിക്കാൻ ഉത്തരവ് പുറത്തിറങ്ങി. മനുഷ്യാവകാശ കമ്മീഷൻ ആണ് ഉത്തരവ് പുറത്തിറക്കിയത്. പ്രദേശത്തെ വീടുകൾക്ക് തകരാർ ഉണ്ടാവുന്നുവെന്ന പരാതിയെത്തുടർന്നാണ് കർശന നടപടി.
തുടർന്ന് നഗരസഭയും ജില്ലാ ഭരണകൂടവും ഇതിനുള്ള നടപടികൾ സ്വീകരിച്ചു. പാറമടകളിലെ സ്ഫോടനത്തെപ്പറ്റി നേരത്തേ ജില്ലാ കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, നഗരസഭാ സെക്രട്ടറി എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ഭാവിയിൽ സ്ഫോടനം കാരണം ബുദ്ധിമുട്ടുണ്ടായാൽ പുതിയ പരാതി നൽകാവുന്നതാണെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിൽ പറയുന്നു.