KeralaLatest

വിദ്യാദീപം പദ്ധതി പ്രവേശന പരീക്ഷ ഏപ്രിൽ 3, 23 തീയതികളിൽ

“Manju”

പോത്തൻകോട് : കേരളത്തിലെ ഏറ്റവും മിടുക്കരായ പെൺകുട്ടികൾക്കായി ശാന്തിഗിരി ആശ്രമത്തിന്റെ കീഴിലുള്ള ശാന്തിഗിരി വിദ്യാഭവൻ വഴി നടപ്പാക്കുന്ന ഒരു സൗജന്യ വിദ്യാഭ്യാസ പദ്ധതിയാണ് വിദ്യാദീപം‘. നിലവിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച കുട്ടികൾക്ക്‌ അടുത്ത അധ്യയന വർഷം (2023-2024) സൗജന്യമായി പ്ലസ് വൺ, പ്ലസ് ടു പഠനവും ഒപ്പം NEET Coaching ഉം നൽകുന്നതാണ് ഇതിന്റെ ലക്ഷ്യം. ലക്ഷങ്ങൾ ചിലവു വരുന്ന ഇത്തരം ക്ലാസ്സുകൾ ഈ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. കേരളത്തിലെ ഏറ്റവും പ്രഗത്ഭരും പരിചയ സമ്പന്നരുമായ അധ്യാപകരാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിലേക്ക് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്താനായുള്ള പ്രവേശ പരീക്ഷ 2023 ഏപ്രിൽ 3, 23എന്നീ തീയതികളിലായിനടക്കും. പത്താം ക്ലാസ്സിൽ സയൻസ്/കണക്ക് പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും പരീക്ഷ. പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ആദ്യത്തെ 50 പെൺകുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്.

For Registration please fill up the form in the link attached :
https://forms.gle/XG4V2VyQ4sdRXbUS7

വിശദവിവരങ്ങൾക്ക് 9207410326, 9995888304 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button