IndiaLatest

‘പ്ലാസ്റ്റിക് പാറക്കഷണം’ കണ്ടെത്തി

“Manju”

കൊല്‍ക്കത്ത: ആന്‍ഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചില്‍ നിന്ന് ‘പ്ലാസ്റ്റിക് പാറക്കഷണം’ കണ്ടെത്തി. കടല്‍ത്തീരത്ത് പതിവ് പരിശോധന നടത്തുകയായിരുന്ന മറൈന്‍ ബയോളജിസ്റ്റുകളുടെ സംഘമാണ് പാറക്കഷണം കണ്ടെത്തിയത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നറിയപ്പെടുന്ന ഇവ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒരു പുതിയ രൂപമാണ്.

പോളി എത്‌ലിനും പോളി വിനൈല്‍ ക്ലോറൈഡും അടങ്ങിയ പ്ലാസ്റ്റിക്കിലെ സംയുക്തങ്ങള്‍ മണ്ണും പാറക്കഷണങ്ങളും കക്കകളും മറ്റുള്ളവയുമായി ചേര്‍ന്ന് പാറക്കഷണമായി രൂപപ്പെടുന്നതിനെയാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നു പറയുന്നത്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് പ്ലാസ്റ്റിഗ്ലോമെറേറ്റ് ലഭിക്കുന്നതെന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ബയോളജിക്കല്‍ സയന്‍സസ് പ്രൊഫസര്‍ പുണ്യശ്ലോകെ ഭാദുരി വ്യക്തമാക്കി.

Related Articles

Back to top button